കോഴിക്കോട്: വടകര എം.പിയെ പരസ്യമായി തടയാൻ ഡി.വൈ.എഫ്.ഐ തീരുമാനിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി ഷൈജു പി.സി. വടകരയിൽ ഉണ്ടായത് പീഡനവീരനെ സംരക്ഷിക്കുന്നതിനെതിരായി വടകരയിലെ ജനങ്ങളുടെ സ്വാഭാവികമായ പ്രതികരണമാണ്. എന്നാൽ, ജനങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഒറ്റപ്പെട്ട എംപി ഒരുകൂട്ടം ആളുകളെ സംഘടിപ്പിച്ചു പ്രകോപനം ഉണ്ടാക്കാൻ വേണ്ടിയിട്ടുള്ള ബോധപൂർവ്വമായ ശ്രമം നടത്തുന്നുണ്ട് ഇതിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വീണ് പോകരുത്.ജനങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഒറ്റപ്പെട്ട എംപി ഒരുകൂട്ടം ആളുകളെ സംഘടിപ്പിച്ചു പ്രകോപനം ഉണ്ടാക്കാൻ വേണ്ടിയിട്ടുള്ള ബോധപൂർവ്വമായ ശ്രമം നടത്തുന്നുണ്ട് ഇതിൽ ഡിവൈഎഫ്ഐ പ്രവർത്തകർ വീണ് പോകരുതെന്നും അദ്ദേഹം പറഞ്ഞു.
DYFI says no decision has been made to stop Vadakara MP